Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Chief

പി​ണ​റാ​യി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ മു​ൻ ഗ​ൺ​മാ​ന്‍റെ ക​റ​ക്കം; ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​നം സ​സ്‌​പെ​ൻ​ഷ​നി​ലാ​യ മു​ൻ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ  ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. എ​ഡി​ജി​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച എം​സി റോ​ഡ് വ​ഴി പ​ത്ത​നാ​പു​രം, ഏ​നാ​ത്ത് മേ​ഖ​ല​ക​ളി​ലേ​ക്ക് വാ​ഹ​നം കൊ​ണ്ടു​പോ​യ​താ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഈ ​സ​മ​യ​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് മ​റ്റൊ​രാ​ൾ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യം, ഔ​ദ്യോ​ഗി​ക അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​നി​ൽ കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. 

Kerala

പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​യ​മ​നം ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഡി​ജി​പി സ്ഥാ​ന​ത്തു​ള്ള ചു​മ​ത​ല നീ​ട്ടി. നി​യ​മ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

ഈ ​വ​ര്‍​ഷം ജൂ​ണ്‍ 30 ല്‍ ​വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് 2027 ജൂ​ണ്‍ 30 വ​രെ ചു​മ​ത​ല നീ​ട്ടി ന​ല്‍​കും. പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ 1991 ബാ​ച്ച് കേ​ര​ളാ കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

Kerala

പോലീസിനെ ആക്രമിച്ചാൽ നിസാരമായി കാണില്ല: പോലീസ് മേധാവി

തിരുവനന്തപുരം: പോലീസിന്‍റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു.

കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ന​ഗ​രൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈയേറ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഗ​രൂ​ർ പോ​ലീ​സി​ന്‍റെ ജീ​പ്പ് ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐക്കെതിരേ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും കൈയേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ഈ ​സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് സി​പി​എം , ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​ഗ​രൂ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ ന​ഗ​രൂ​ർ എ​സ്ഐ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ പോ​യ​താ​ണ് പ്ര​കോ​പ​ന​ത്തിനു കാ​ര​ണം.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Kerala

ജ​ന​സൗ​ഹൃ​ദ പോ​ലീ​സിം​ഗി​ന്‍റെ അ​ന്തഃ​സ​ത്ത ഉ​ള്‍​ക്കൊ​ള്ള​ണം: പോ​ലീ​സ് മേ​ധാ​വി

തൃ​​​ശൂ​​​ര്‍: പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ ജ​​​ന​​​സൗ​​​ഹൃ​​​ദ പോ​​​ലീ​​​സിം​​​ഗി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത ഉ​​​ള്‍​ക്കൊ​​​ണ്ട് പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു പു​​​തു​​​താ​​​യി സേ​​​ന​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന സ​​​ബ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രോ​​​ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​വ​​​ര​​​വ​​​രു​​​ടെ വൈ​​​ദ​​​ഗ്ധ്യ​​​മേ​​​ഖ​​​ല​​​ക​​​ള്‍ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 73 പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍, വെ​​​ര്‍​ച്വ​​​ല്‍ അ​​​റ​​​സ്റ്റ്, ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍​സി വ​​​ഴി​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ള്‍, സം​​​ഘ​​​ടി​​​ത ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​വ്യാ​​​പാ​​​രം എ​​​ന്നി​​​ങ്ങ​​​നെ മു​​​ന്പ​​​ത്തേക്കാ​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നി​​​റ​​​ഞ്ഞ കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ന്നു പോ​​​ലീ​​​സി​​​നു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്.

ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യും സാ​​​ങ്കേ​​​തി​​​ക​​​ത​​​യെ അ​​​ടു​​​ത്ത​​​റി​​​ഞ്ഞു​​​കൊ​​​ണ്ടും​​​മാ​​​ത്ര​​​മേ പു​​​തു​​​ത​​​ല​​​മു​​​റ​​​കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​നാ​​​വു​​​ക​​​യു​​​ള്ളൂ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​വ​​​ര്‍​ക്കു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി. മി​​​ക​​​ച്ച ഓ​​​ള്‍​റൗ​​​ണ്ട​​​ര്‍ ഇ​​​ന്‍​ഡോ​​​ര്‍ കേ​​​ഡ​​​റ്റാ​​​യി ആ​​​ര്‍. അ​​​ന​​​ന്തു ശേ​​​ഖ​​​റും മി​​​ക​​​ച്ച ഔ​​​ട്ട്‌​​​ഡോ​​​ര്‍ കേ​​​ഡ​​​റ്റാ​​​യി കെ.​​​എ​​​സ്. നി​​​സാ​​​മു​​​ദീ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.  കെ. ​​​സ​​​ഞ്ജ​​​യ്‌​​​യാ​​​ണ് മി​​​ക​​​ച്ച ഷൂ​​​ട്ട​​​ര്‍.

ഐ​​​ജി​​​യും കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ കെ. ​​​സേ​​​തു​​​രാ​​​മ​​​ന്‍, തൃ​​​ശൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി ടി. ​​​നാ​​​രാ​​​യ​​​ണ​​​ന്‍, മ​​​റ്റ് ഉ​​​ന്ന​​​ത പോലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, പ​​​രി​​​ശീ​​​ല​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ദാ​ല​ത്ത് 16ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും വി​​​ര​​​മി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹാ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്രശേ​​​ഖ​​​ര്‍ 16ന് ​​​രാ​​​വി​​​ലെ 11ന് ​​​ഓ​​​ണ്‍​ലൈ​​​ന്‍ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തും.

എം​​​എ​​​സ്പി, ഐ​​​ആ​​​ര്‍​ബി, എ​​​സ്ഐ​​​എ​​​സ്എ​​​ഫ്, വ​​​നി​​​താ ബ​​​റ്റാ​​​ലി​​​യ​​​ന്‍ എ​​​ന്നീ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

പ​​​രാ​​​തി​​​ക​​​ള്‍ ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്കേ​​​ണ്ട​​​താ​​​ണ്. spctalks.pol@kerala. gov.in എ​​​ന്ന ഇ​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണ് അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.

Latest News

Corehub Up